മനുഷ്യരിലൂടെയുള്ള തീർത്ഥയാത്രകൾ

എം നൗഷാദ് | പുസ്തകാസ്വാദനം മലകളുടെ മൗനംഡോ. ജഅഫർ എ.പിപ്രസാധനം: ഐ.പി.ബിപേജ് 158വില 180 ദീർഘസഞ്ചാരങ്ങളെ​യും അഗാധവായനകളെയും ഉള്ളുണർത്തുന്ന മനുഷ്യാനുഭവങ്ങളെയും ചേർത്തുവെച്ച ചെറിയ കുറിപ്പുകളുടെ സമാഹാരമാണ് ‘മലകളുടെ മൗനം’. ഹൃദയത്തെ തൊടുന്ന ആർദ്രതയുള്ള ഭാഷയാണ് ഡോ. ജഅഫർ എ.പി.യുടേത്. കാൽപനികതയുടെ കരിവളക്കിലുക്കം മുഴങ്ങുന്ന വാക്കുകളും വർണനകളും അദ്ദേഹത്തിന്റെ ആഖ്യാനത്തെ സാന്ദ്രവും മോഹനവുമാക്കുന്നു. “ഭാഷയുടെ പ്രണയ തീർത്ഥാടനം” എന്ന് വീരാൻകുട്ടി മാഷ് അവതരികയിലെഴുതിയത് അതിശയോക്തിയല്ലെന്ന് പുസ്തകത്തിലൂടെ യാത്ര പോകുമ്പോൾ നാമറിയുന്നു. രോഗവും പ്രവാസവും ദൈന്യതയും ജീവിതത്തിലെ വൈരുദ്ധ്യങ്ങളും ജഅഫർ എപ്പോളും ശ്രദ്ധിക്കുന്നു. ഒരു ഭിഷഗ്വരൻ കൂടി

» Read more