സോവിയറ്റ് യൂണിയൻ: പതനത്തിന് രണ്ട് ദശകം പിന്നിടുമ്പോൾ

(2011 ഡിസംബർ 26ന് ‘തേജസ്’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം) എം നൗഷാദ് സോവിയറ്റ് യൂനിയന്‍റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേല്‍ സെര്‍ഗിയേവിച്ച് ഗോര്‍ബച്ചേവ് രാജിവച്ചൊഴിഞ്ഞിട്ട് ഈയാഴ്ച ഇരുപതുവര്‍ഷം തികയുന്നു. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് സാമ്രാജ്യമായിരുന്നു യൂനിയന്‍ സോഷ്യലിസ്റ്റ് സോവിയറ്റ് റിപബ്ലിക്. ലോകത്തെമ്പാടുമുണ്ടായിരുന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാല്‍പ്പനികഭാവനകളിലെ ഉദാത്ത സ്വര്‍ഗം; മുതലാളിത്തത്തിന്‍റെ ശീതയുദ്ധ ശത്രു. പുറത്തുനിന്നുള്ള ആക്രമണങ്ങളേക്കാള്‍ അകത്തുനിന്നുള്ള ദൗര്‍ബല്യങ്ങള്‍കൊണ്ടാണ് സോവിയറ്റ് യൂനിയന്‍ വിഘടിച്ച് യുറേഷ്യയിലെ 15 റിപബ്ലിക്കുകള്‍ പിറവികൊണ്ടത്. ജനങ്ങളുടെ ആവിഷ്കാര ജീവിതത്തെയും സാമൂഹിക-സാമ്പത്തിക ഘടനകളെയും സമഗ്രാധിപത്യപരമായി നിയന്ത്രിച്ച ഏത് അധികാരവ്യവസ്ഥയുടെയും അനിവാര്യമായ വിധി
» Read more