വൈരാഗിയുടെ അനുരാഗം
ലോകം ചുമരുകളില്ലാത്ത അനാഥാലയമാണെന്ന് തിരിച്ചറിഞ്ഞ ഒരാളുടെ കരുണ ‘വെറുമൊരോർമ്മതൻ കുരുന്നുതൂവൽ’ വായിക്കുമ്പോൾ ഓരോ താളിലും അനുഭവപ്പെടുന്നു. ബോബി ജോസ് കട്ടികാടിൻറെ ബാല്യകാല ഓർമക്കുറിപ്പുകൾക്ക് എം നൗഷാദ് എഴുതുന്ന ആസ്വാദനം. ആർദ്രതയുടെ ഒരാവരണം ബോബിയച്ചന്റെ വാക്കുകളിൽ എപ്പോളുമുണ്ട്. എഴുതുമ്പോളും പറയുമ്പോളും നമുക്കത് അനുഭവിക്കാനാവും. ‘വെറുമൊരോർമ്മതൻ കുരുന്നുതൂവൽ’ വായിക്കുമ്പോൾ നമ്മുടെ മുന്നിലിരുന്ന് അച്ചൻ പതിയെ മിണ്ടിപ്പറയുകയാണെന്നേ തോന്നൂ. വലിയ അലങ്കാരപ്പണികളൊന്നുമില്ലാത്ത ആലപ്പുഴയുടെ നാട്ടുമൊഴി. അപ്പോളും ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ജീവിതസ്നേഹവും ദാർശനിക വ്യഥകളും. തുമ്പോളി എന്ന കടലോര ഗ്രാമത്തിൽ ചെലവിട്ട ഒരു സാധാരണ കേരളീയ ബാല്യത്തിന്റെ ഓർമകളെയാണ് ഈ
» Read more