ലൈഫ് ഓഫ് പൈ: രൂപകങ്ങളുടെ കടലില്‍ ഒരാത്മീയ നൗക
ലോകസിനിമയിലെ ആത്മീയവഴികളെക്കുറിച്ച കോളത്തില്‍ ലൈഫ് ഓഫ് പൈയുടെ ആസ്വാദനം. പൈയുടെ കടല്‍ജീവിതം നിഗൂഢാത്മകമായ ഒരു ആത്മീയാനുഭവമാകുന്നത്, ഒരു നവീകരണമാവുന്നത് എങ്ങനെയെന്ന് രൂപകങ്ങളിലൂടെ അന്വേഷിക്കുന്നു, എം. നൗഷാദ്. എത്ര ആഞ്ഞുതുഴഞ്ഞാലും കരയെത്താനാവാത്ത ചില ചുഴികളുണ്ട് ജീവനില്‍. അതിവേഗം വഞ്ചിച്ചു കളയുന്ന പ്രലോഭന തുരുത്തുകളുണ്ട് ആത്മാവിന്റെ കടലില്‍. വെറുതെ വേദനിപ്പിക്കും ആഴമേറിയ ഏതു കണ്ണും; മനുഷ്യന്റേതാവണമെന്നില്ല, ഒരു കടുവയുടേതുപോലും. എല്ലാ ക്രൌര്യങ്ങളും കാപട്യങ്ങളും സഹിതം നമ്മള് മനുഷ്യര്‍ എത്ര പാവമാണ് എന്ന് യാന്‍മാര്‍ട്ടലിന്റ നോവലിനെ ഉപജീവിച്ച് ആങ് ലീ സംവിധാനം ചെയ്ത ‘ലൈഫ് ഓഫ് പൈ’ ഓര്‍മ്മപ്പെടുത്തുന്നു. പ്രപഞ്ചത്തിന്റെ മഹാവിസ്തൃതിയില്‍