നസീൽ വോയ്‌സിയുടെ യൂറോപ്യൻ യാത്ര: ‘ബൊൻജോർണോ’

യൂറോപ്പിലെ ഇതിഹാസ നഗരങ്ങളിലൂടെ ഒരു മലയാളി ചെറുപ്പക്കാരൻ തൻ്റെ പ്രിയതമയോടും കുഞ്ഞിനോടുമൊപ്പം നടന്നുനീങ്ങുന്നതിൻ്റെ സ്‌നേഹപൂർണമായ അടയാളപ്പെടുത്തലാണ് സുഹൃത്ത് നസീൽ വോയ്‌സിയുടെ ‘ബൊൻജോർണോ’ എന്ന യാത്രാവിവരണം. റോമിൽ, വെനീസിൽ, പ്രാഗിൽ, ഫ്ളോറൻസിൽ അവർ പതുക്കെ ചലിക്കുന്നു: തെരുവുകളെ ധ്യാനിക്കുന്നു, ചരിത്രത്തെ ഓർത്തെടുക്കുന്നു, സംസ്കാര വൈവിധ്യങ്ങളെ ആഘോഷപൂർവം വണങ്ങുന്നു, മനുഷ്യരോട് പുഞ്ചിരിക്കുന്നു, അവരുടെ കഥകൾ കേൾക്കുന്നു. അവരുടെ രുചികളെയും അഭിരുചികളെയും ആദരിക്കുന്നു. തെളിമയുള്ള ഭാഷയിലെഴുതിയ ചെറിയ ചെറിയ അനുഭവങ്ങൾ. ഒരു വാക്കുപോലും നുണയാവരുതെന്ന് നിർബന്ധമുള്ള ഒരാളുടെ സഹയാത്ര.

‘ബൊൻജോർണോ’ | യാത്രാവിവരണം

രചന: നസീൽ വോയ്‌സി

പ്രസാധനം ബുക്കഫെ

കോപ്പികൾക്ക് ബന്ധപ്പെടുക +91 8921478762

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *