Ghoom Charkhra | ഒരു ചർക്കയുടെ ഉപമ
സമായെ ബിസ്മിൽ 16 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് ഒരു ചർക്കയുടെ ഉപമ ചർക്കയും നൂൽനൂൽക്കലും ദക്ഷിണേഷ്യൻ സൂഫികവിതകളിൽ, പ്രത്യേകിച്ചും പഴയകാല കവിതകളിൽ, ആവർത്തിച്ചുവരുന്ന ഒരു രൂപകമാണ്. ചർക്കയുടെ ചക്രവും അതിന്റെ നിലക്കാത്ത കറക്കവും പൂർവികരുടെ ഒരു സ്ഥിരംകാഴ്ചയും അതിസാർവത്രികമായ അനുഭവവും ആയിരുന്നു. സമ്പന്നർക്കും സാധാരണക്കാർക്കും എളുപ്പം കണ്ടുമനസ്സിലാക്കാവുന്നതാണ് അതിന്റെ പ്രവർത്തനവും സ്വഭാവവും. വാർത്തുളാകൃതിയിലുള്ള പലതരം ചലനങ്ങളുടെയും ഭ്രമണങ്ങളുടെയും ത്വവാഫുകളുടെയും നൃത്തങ്ങളുടെയും പ്രാപഞ്ചികമായ കറക്കങ്ങളുടെ അനുസ്മരണവും പ്രതിനിധാനവുമായി അത് കവിതകളിൽ പ്രവർത്തിച്ചുപോന്നു. രാപ്പകലുകളുടെയും മനുഷ്യജന്മത്തിലെ ഉയർച്ചതാഴ്ചകളുടെയും ഇഹപരജീവിതങ്ങളുടെയും ഹൃദയത്തിന്റെ അവസ്ഥാമാറ്റങ്ങളുടെയും ബിംബമായി അത്
» Read more