തിരിച്ചുവരവ് | ഹെൻറി ഡേവിഡ് തോറോ

തിരിച്ചുവരവ്

ചെറിയൊരു മറവിക്കു ശേഷം
നിന്നെ ഓർത്തെടുക്കുന്ന ഈ മനോഹര നിമിഷം,
പ്രിയപ്പെട്ട പ്രകൃതി,​
ഞാൻ നിന്നിലേക്ക് തിരിച്ചുവരുന്നു.
വിശന്ന മനുഷ്യൻ ഒരു കഷ്ണം അപ്പം തേടുന്നപോലെ.
ഒരു കുഞ്ഞ് കളിപ്പാട്ടങ്ങൾ വിട്ട്
അമ്മയുടെ മടിത്തട്ടിലേക്ക് ഓടിപ്പോകുംപോലെ.

എത്ര കുറച്ചുപേരാണ്
നിന്നോടുള്ള സ്നേഹം കൊണ്ട്
നിന്നെ തേടി
ഇവിടെയെത്തുന്നത് എന്നത്
സങ്കടകരമാണ്.

നിന്നിലുണ്ട് എല്ലാത്തിനുമുള്ള മരുന്ന്.
എല്ലാവർക്കുമുള്ള ഉത്തരം.
നമ്മെ സുഖപ്പെടുത്താൻ
ഓരോ നിമിഷവും പ്രകൃതി തന്റെ മുഴുവൻ ശ്രമവും നടത്തുന്നുണ്ട്.
അതിനാണ് അവളുടെ നിലനിൽപ് തന്നെ.

അവളെ ചെറുക്കരുത്,
ചെറുതാക്കരുത്,
തോൽപിക്കരുത്.
അവൾ തോൽപിക്കപ്പെടുമ്പോൾ
നീ തന്നെയാണ് തോറ്റുപോകുന്നത്.
നീ തന്നെയാണ് രോഗിയാവുന്നത്.

ഈ തണൽ എനിക്കാവശ്യമുണ്ട്.
ഈ ഏകാന്തത എനിക്കാവശ്യമുണ്ട്.
ഈ നിശബ്‌ദത എനിക്കാവശ്യമുണ്ട്.
പ്രകൃതിയുടെ ധ്യാനം നമുക്കാവശ്യമുണ്ട്.

ഞാനീ കുന്നിൻമുകളിലേക്ക് വന്നത്
അസ്തമനസമയത്ത്
ചക്രവാളത്തിലെ പർവതനിരകളുടെ
വിശുദ്ധി കാണുവാനാണ്.
മനുഷ്യനുണ്ടാക്കിയതിനേക്കാൾ മഹത്തരമായ
ഒന്നിനോടൊപ്പം നിലകൊള്ളാനും
സംവദിക്കാനും
ലയിച്ചിരിക്കാനും വേണ്ടിയാണ്.

അവയുടെ അകലവും അടുപ്പവും
സാധാരണത്വവും അസാധാരണത്വവും
പൂർണതയും അപൂർണതയും
അനന്തമായ ഒരു ക്ഷണമാണ്.
ദിവ്യതയുടെ ആശ്ളേഷമാണ്.

നന്ദി,
എനിക്കിത് കാണാനുള്ള കണ്ണുകൾ തന്നതിന്.
ഈ മരങ്ങൾക്കിടയിലേക്ക് എന്നെ നടത്തിയതിന്.
ഈ മഴ എന്നെ നനച്ചതിന്.
ഈ കുന്നിനുമീതെ
അസ്തമനവും നിലാവും ഉദയവും
മഴയും മഞ്ഞും വെയിലും
എന്നിൽ വീഴ്ത്തിയതിന്…

പ്രാർഥനാപൂർവം
നന്ദി

എഴുത്ത്: എം നൗഷാദ്

അവതരണം: ഫൗസ്റ്റീന ജോസ്

അവലംബം: ഹെൻറി ഡേവിഡ് തോറോ

Location: KPMC Trust, Murinjapuzha, Idukki

​​​Henry David Thoreau’s original lines that inspired this poem are here: 

Ah, dear nature—the mere remembrance, after a short forgetfulness, of the pine woods! I come to it as a hungry man to a crust of bread. 

— Journal, 12 December 1851  

Ah! I need solitude. I have come forth to this hill at sunset to see the forms of the mountains in the horizon—to behold and commune with something grander than man. Their mere distance and unprofanedness is an infinite encouragement. It is with infinite yearning and aspiration that I seek solitude, more and more resolved and strong; but with a certain weakness that I seek society ever. 

—Journal, 14 August 1854 

All nature is doing her best each moment to make us well—she exists for no other end. Do not resist her. With the least inclination to be well we should not be sick. 

—Journal, 23 August 1853 

And, above all, there is this difference between resisting this and a purely brute or natural force, that I can resist this with some effect; but I cannot expect, like Orpheus, to change the nature of the rocks and trees and beasts. 

—”Civil Disobedience”

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *