Lagi Bina | മുറിവിന്റെ ഉണർവുകൾ

സമായെ ബിസ്മിൽ 12 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് മുറിവിലൂടെയാണ് വെളിച്ചം പ്രവേശിക്കുന്നത് എന്നൊരു നിരീക്ഷണം റൂമി മസ്നവിയിൽ നടത്തുന്നുണ്ട്. വിളളലുകളിലൂടെ ഒരു മുറിക്കകത്തേക്ക് വെയിലോ നിലാവോ വന്നുകയറും പോലെ ഹൃദയത്തിന്റെ മുറിവുകൾ, കടുത്ത വേദനകൾ, നമ്മെ കൂടുതൽ വെളിച്ചവും തെളിച്ചവുമുളള മനുഷ്യരാക്കിത്തീർക്കുന്നു. അഥവാ അതാണതിന്റെ സാംഗത്യം. ദുരന്തങ്ങളാണ് ദൈവാസ്തിത്വത്തിന്റെ ഒരു നിദർശനമെന്ന് ഇസ്സത്ത് ബെഗോവിച്ച് എഴുതുന്നതിന്റെ പൊരുളും മറ്റൊന്നല്ല. ആത്മീയവും വൈകാരികവുമായ മുറിവുകൾ നമുക്കുളളിലെ ഏറ്റവും സുന്ദരമായതിലേക്കും ഏറ്റവും വിരൂപമായതിലേക്കും തുറന്നിടപ്പെടുന്ന വാതിലുകളാണ്. ഏത് വേണമെടുക്കാനെന്നത് ഉളളിലെ വിവേകത്തിന്റെ തിരഞ്ഞെടുപ്പാണ്. ഒരാൾക്ക്

» Read more