സമാ ഏ ബിസ്‌മിൽ: ഖവ്വാലിയുടെ ഉൾലോകങ്ങൾ

സമാ ഏ ബിസ്‌മിൽ:ഖവ്വാലിയുടെ ഉൾലോകങ്ങൾ മൊഴിമാറ്റവും ആസ്വാദനവും: എം നൗഷാദ്ചിത്രങ്ങൾ: മിഥുൻ മോഹൻ അവതാരിക: സമീർ ബിൻസി പ്രസാധനം: ബുക്പ്ലസ്താളുകൾ: 136 / Square / Colour sheets included / രണ്ടാംപതിപ്പ്വില: 160 Order here: +91 95626 61133 ഉത്തരേന്ത്യയിലെയും പാകിസ്താനിലെയും ദർഗകൾ കേന്ദ്രീകരിച്ച് പരമ്പരാഗതമായി പാടിപ്പോരുന്നതും ഒപ്പം പുതുതലമുറ കേട്ടുപരിചയിച്ചതുമായ ഖവ്വാലികളുടെ മൊഴിമാറ്റവും ആസ്വാദനവുമാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. ‘സമാഎ ബിസ്‌മിൽ’ എന്ന വാക്കിന് ഉള്ളുമുറിഞ്ഞുപോയവരുടെ സംഗീതം എന്നാണർത്ഥം. സ്നേഹം കൊണ്ടുമാത്രം മീട്ടാനാവുന്ന പാട്ടാണ് ഖവ്വാലി. ചിശ്ത്തിയ സൂഫിമാർഗത്തിലെ ജ്ഞാനികളായ

» Read more

സൂഫിസം, ഖവ്വാലി, ഇഷ്ഖ് (SAFI Speech)

As part of BOOKARAVAN, a journey through different campuses introducing their titles, BOOK PLUS publishers organised a session at SAFI Institute of Advanced Study, in collaboration with SAFI Readers Forum. I was asked to give a brief introductory talk on my book ‘SAMA-E-BISMIL: Qawwaliyude Ul Lokangal’ (The Hidden Worlds of Qawwali) and this is an edited portion of my talk.

» Read more

Bhar Do Jholi Meri | മുത്തുനബിക്കു മുമ്പിലൊരു മാറാപ്പുമായി

സമായേ ബിസ്‌മിൽ 25 | സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് മുത്തുനബിക്കു മുമ്പിലൊരു മാറാപ്പുമായി ജീവനെ നിലനിർത്താൻ ആഹാരവും വിഭവങ്ങളും നിർബന്ധമായിരിക്കുന്ന പോലെ സൂഫികളുടെ ലോകത്ത് അത്യന്തം അനിവാര്യമായ ആത്‌മീയവിഭവമാണ് പ്രവാചകാനുരാഗം. ഏറ്റവും ദൈന്യമായ ദാരിദ്ര്യം ആത്മീയദാരിദ്ര്യമാണ് എന്നും ‘ഹുബ്ബുറസൂലി’ന്റെ വിശിഷ്ടഭോജ്യമാണ് അതിന്റെ വിശപ്പ് മാറ്റുകയെന്നും അവർ കരുതുന്നു. പരമ്പരാഗത മുസ്‌ലിംമനസ്സിന് പ്രവാചകൻ പതിനാല് നൂറ്റാണ്ടിനപ്പുറത്തുനിന്നുള്ള ഒരു കേട്ടുകേൾവിയല്ല, ചെറുതും വലുതുമായ കാര്യങ്ങളിലെല്ലാം റഫറൻസ് ആകുന്ന അദൃശ്യമെങ്കിലും സജീവമായ നിത്യസാന്നിധ്യമാണ്. അതുമനസ്സിലാവാതെ സത്യത്തിൽ മുസ്‌ലിം സമുദായത്തെയോ മനസ്സിനെയോ മനസ്സിലാക്കാനാവില്ല. യേശുവിനോ ബുദ്ധനോ കിട്ടിയ

» Read more

Ji Chahe to Sheesha Banja | ആയിത്തീരലുകളുടെ ആളൽ

സമായെ ബിസ്‌മിൽ 24 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ആയിത്തീരലുകളുടെ ആളൽ സൂഫീ ജ്ഞാന/ അനുഭവ മണ്ഡലത്തിലെ പ്രധാനപരിഗണനകളിലൊന്നാണ് ആത്മാവിന്റെ ഹാലുകളുടെ പരിണാമവും പുരോയാനവും. മറ്റൊന്നായിത്തീരലിന്റെ രൂപകം സൂഫികവിതകളിൽ സമൃദ്ധമായി വരുന്നതിന്റെ സാംഗത്യമതാവാം. ഉണ്മയുടെ പൊരുൾ സ്ഥായിയായ നിൽപ്പിലല്ല, നിരന്തരമായ ആയിത്തീരലുകളിലാണ്, അതിന്റെ കിതപ്പുകളിലും കുതിപ്പുകളിലുമാണ്. കൂടുതൽ മികവുറ്റതൊന്നിലേക്കുള്ള തെന്നലിൽ പൂർണതയിലേക്കുള്ള പുറപ്പാടുകൾ രേഖപ്പെട്ടുകിടക്കുന്നു. പറുദീസയെത്തുവോളം, പടച്ചവനിൽ ലയിക്കുവോളം തുടരുമത്. ഭൂമിയുടെ അപൂർണമായ നിയോഗങ്ങളെ, അതിന്റെ മുറിപ്പെടുത്തുന്ന വേദനകളെ നമ്മൾ മറികടക്കുന്നത് ആയിത്തീരലുകളുടെ ചാക്രികതയിലൂടെയും ഉള്ളിനുള്ളിൽ സമാന്തരമായുള്ള ചില നിരാസങ്ങളിലൂടെയുമാണ്. ഒരേസമയം

» Read more

Mujhe Bekhudi | സ്നേഹം കീഴടങ്ങലാണ്

സമായെ ബിസ്‌മിൽ 23 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് വിലയനത്തിന്റെ വിശുദ്ധി ബേഖുദി എന്ന വാക്കിന് “ഖുദി” ഇല്ലാത്തവൻ എന്നാണർത്ഥം. സ്വത്വം, അസ്തിത്വം, അഹം, സത്ത തുടങ്ങിയ അർത്ഥങ്ങൾ ഈ വാക്കിന് കൽപിക്കപ്പെടുന്നു. പേർഷ്യൻ ഭാഷയിൽ നിന്ന് വന്ന് ഉർദുവിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് ഖുദി. അതിന്റെ ഗുണാത്മകവശങ്ങളെയും സാധ്യതകളെയും ദാർശനികമായി വികസിപ്പിക്കുകയും കാവ്യബിംബങ്ങളിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്തത് അല്ലാമാ ഇഖ്ബാൽ ആയിരുന്നു. ദിവ്യാനുരാഗത്തിന്റെ സമർപ്പണം വഴി സ്വന്തത്തെയും സകല “അഹം”ഭാവങ്ങളെയും ത്യജിച്ചവൻ എന്ന അർത്ഥത്തിലാണ് ഹസ്‌റത്‌ ഷാഹ് നിയാസ് ഇവിടെ ബേഖുദി എന്ന

» Read more
1 2 3 5