Yar Ko Humne Ja Baja Dekha |കണ്ടതിലെല്ലാം ഞാനെന്റെ പ്രാണപ്രിയനെ കണ്ടു
ഒളിഞ്ഞും തെളിഞ്ഞും അവൻ മാത്രം നിറയുമ്പോൾ സമായെ ബിസ്മിൽ – 3 | ‘സുപ്രഭാതം’ ഞായർ പതിപ്പ് പംക്തി എം നൗഷാദ് സൂഫീസംഗീതത്തിലെ സാർവലൗകിക മാസ്മരികശബ്ദങ്ങളിലൊന്നായ വിശ്രുത പാകിസ്താനി ഗായിക ആബിദ പർവീൻറെ ഏറ്റവും ശ്രവിക്കപ്പെട്ട ആൽബങ്ങളിലൊന്നാണ് ‘രഖ്സയെ ബിസ്മിൽ’ (മുറിവേറ്റവരുടെ നൃത്തം). മുസഫർ അലി സംഗീതനിർവഹണം നടത്തിയ ആ സമാഹാരത്തിലെ ഒരു പ്രസിദ്ധ സൂഫിഗീതമാണ് ഹസ്റത് ഷാഹ് നിയാസ് രചിച്ച “യാർ കോ ഹം നെ ജാ ബജാ ദേഖാ”. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യനും കവിയുമായിരുന്നു ഹസ്റത് ഷാഹ് നിയാസ് അഹ്മദ്.
» Read more