സെവന്ത് സീല്‍: മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു ചതുരംഗക്കളം
എം നൗഷാദ് | Film Review | Seventh Seal സ്നേഹം, മരണം, യുദ്ധം, വേർപാട്, വിധി, നൈതികത, ദൈവികത തുടങ്ങിയ മനുഷ്യാസ്തിത്വത്തിന്റെ സർവ്വകാലികവും അടിസ്ഥാനപരവുമായ പ്രശ്നങ്ങളാണ് ബെർഗ് മാൻ തന്റെ ക്ലാസിക് രചനയായ സെവൻത് സീലിൽ സംസാരിക്കാൻ ശ്രമിക്കുന്നത്. സെല്ലുലോയിഡില്‍ ദാര്‍ശനികതയുടെ ആഴിയും ആകാശവും പകര്‍ത്തിയ സ്വീഡിഷ് ചലച്ചിത്ര ഇതിഹാസം ഇങ്മര്‍ ബെര്‍ഗ് മാനില്‍ ഒഴിഞ്ഞുപോകാത്ത ആധിയായി മരണവും ദൈവാസ്തിത്വത്തെക്കുറിച്ച സന്ദേഹങ്ങളും എപ്പോഴും പാര്‍ത്തിരുന്നു. പാതിരിയായിരുന്ന അച്ഛന്റെ കര്‍ശനമായ മതനിഷ്കര്‍ഷകള്‍ ആ കുട്ടിയെ ചെറുപ്പത്തിലേ ദൈവത്തില്‍നിന്നകറ്റി. എന്നിട്ടും അനൗപചാരികവും വൈയക്തികവുമായ തലങ്ങളില്‍
» Read more