Ae Ishq Humain Barbad Na Kar | പ്രണയമേ, നീയെന്നെ തകർത്തുകളയല്ലേ… 

(Occasional translations, in love for Urdu poetry and Hindustani music, by MUHAMMED NOUSHAD)

Akhar Shirani was a renowned Pakistani poet who died in 1948. His intense love poem “Ae Ishq humain barbad na kar” being soulfully rendered by Nayyara Noor heals hearts that suffer. The full version of Akhtar Shirani’s poem is available here: https://www.rekhta.org/nazms/ai-ishq-hamen-barbaad-na-kar-akhtar-shirani-nazms

 

https://www.youtube.com/watch?v=mhq9pa4pwKQ

Ae Ishq Humain Barbad Na Kar | പ്രണയമേ, നീയെന്നെ തകർത്തുകളയല്ലേ…

രചന: അഖ്തർ ഷീറാനി (1905 – 1948)
ആലാപനം: നയ്യാര നൂർ
മൊഴിമാറ്റം: എം നൗഷാദ്

പ്രണയമേ, നീയെന്നെ തകർത്തുകളയല്ലേ, എന്നെ നശിപ്പിച്ചു കളയല്ലേ…

പ്രണയമേ, എന്നെ വന്നിങ്ങനെ ശല്യപ്പെടുത്തല്ലേ,
ഞാനെന്നേ മറന്നവരെ ഓർമപ്പെടുത്തല്ലേ..
ആദ്യമേ ദുഖിതയാണ് ഞാനേറെ
നീയിനി പിന്നെയും ദുഃഖിതയാക്കല്ലേ…
വിധിതന്ന വീക്കുകൾ തീരെ കുറവല്ലല്ലോ,
വേറെയും മുറിവുകൾ തരാതെപോകൂ…
ഇനിയുമൊരക്രമം കാണിക്കല്ലേ, ഇത്രമേൽ നിർദയമാവല്ലേ,
പ്രണയമേ, നീയെന്നെ തകർത്തുകളയല്ലേ, എന്നെ നശിപ്പിച്ചു കളയല്ലേ…

രാത്രി ഞാനിടക്കിടെ എണീറ്റ് കരയുകയാണ്,
വിതുമ്പലടങ്ങാതെ പ്രാർത്ഥിക്കുകയാണ്…
നിന്റെ രൂപം കൺകളിൽ, ഹൃദയത്തിൽ വേദന
തല നൊന്തുനീറുന്നു, നെടുവീർപ്പു പെരുകുന്നു.
പ്രണയമിതെന്തു തരം രോഗമാണ്?
ജീവിക്കാനും വിടുന്നില്ല, മരിക്കാനും വിടുന്നില്ല,
സ്വപ്നങ്ങളിൽ നിന്നെങ്കിലും സ്വതന്ത്രയാക്കാതിരിക്കൂ എന്നെ..
പ്രണയമേ, നീയെന്നെ തകർത്തുകളയല്ലേ, എന്നെ നശിപ്പിച്ചു കളയല്ലേ…

നിന്റെ ചിന്ത തലയിൽ കേറിയ അന്നുമുതൽ
ആകെ പരവശയായാണ് ഞാൻ കഴിഞ്ഞുകൂടുന്നത്.
സദാസമയവും നിന്നെ ഓർത്തോർത്ത്,
അന്തസ്സുകെട്ട് നാണിച്ചുകഴിയുകയാണ് ഞാൻ.
വാടിപ്പോയ പൂക്കളെപ്പോലെ
വിളറിയൊടിഞ്ഞാണു ഞാനിരിക്കുന്നത്.
എന്നെയിനിയും ക്രൂശിക്കല്ലേ, എന്നെ വെറുതേ യാതനപ്പെടുത്തല്ലേ,
പ്രണയമേ, നീയെന്നെ തകർത്തുകളയല്ലേ, എന്നെ നശിപ്പിച്ചു കളയല്ലേ…

 

Ae Ishq humain barbad na kar, barbad na kar!

Singer: Nayyara Noor | Lryics: Akhtar Shirani

Ae Ishq humain barbad na kar, barbad na kar!

Ae Ishq na cherh aa aa key humain!

Hum bhuley huon ko yaad na kar!

Peheley hi bohat nashad hain hum!

Tu aur humain nashad na kar!

Qismet ka situm hi kum nahin kuch!

Yeh taza situm ejaad na kar!

Yun zulm na kar beydad na kar!

Ae Ishq humain barbad na kar, barbad na kar!

 

Raaton ko uth uth kar rote hain!

Ro ro ke duayen karte hain!

Ankhon main tusawar, dil main khalish!

Sar dhundtey hain anhein burtey hain!

Ae Ishq ye kaisa rog laga!

Jeetey hain na zalim marte hain!

In khuaboon se yuon azad na kar!

Ae Ishq humain barbad na kar, barbad na kar!

 

Jis din se bundha hai dhyan tera!

Ghubraye huye se rehetey hain!

Har waqt tasawar kar kar ke!

Sharmaye huye se rehetey hain!

Ghumlaye huye phulon ki tarha!

Ghumlaye huye se rehetey hain

Pamaal na kar bedaad na kar

Ae Ishq humain barbad na kar, barbad na kar!

 

ے عشق ہمیں برباد نہ کر- برباد نہ کر

اے عشق نہ چھیڑ آ آ کے ہمیں

ہم بھولے ہووں کو یاد نہ کر

پہلے ہی بہت ناشاد ہیں ہم

تو اور ہمیں ناشاد نہ کر

قسمت کا ستم ہی کم نہیں کچھ

یہ تازہ ستم ایجاد نہ کر

یوں ظلم نہ کر بیداد نہ کر

اے عشق ہمیں برباد نہ کر- برباد نہ کر

راتوں کو اٹھ اٹھ کر روتے ہیں

رو رو کے دعایؑں کرتے ہیں

آنکھوں میں تصور، دل مین خلش

سر دھنتے ہیں، آہنیں بھرتے ہیں

اے عشق یہ کیسا روگ لگا

جیتے ہیں نا ظالم مرتے ہیں

ان خوابوں سے یوں آزاد نہ کر

اے عشق ہمیں برباد نہ کر- برباد نہ کر

جس دن سے بندھا ہے دھیان تیرا

گھبراےؑ ہوےؑ سے رہتے ہیں

ہر وقت تصور کر کر کے

شرماےؑ ہوے سے رہتے ہیں

کملاےؑ ہوے پھولوں کی طرح

کملاےؑ ہوے سے رہتے ہیں

پامال نہ کر بیداد نہ کر

اے عشق ہمیں برباد نہ کر- برباد نہ کر

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *